സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മരിച്ച കന്യാസ്ത്രീ യുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെ ന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റര്‍ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ സിസ്റ്റര്‍ ക്ലെയര്‍ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റര്‍ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകള്‍ ഉള്‍പ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്. തൃശൂരില്‍ രണ്ട് ദിവസം മുമ്പ് മരിച്ച ഇരിഞ്ഞാലകുട സ്വദേശി മരിച്ചതും കൊവിഡ് മൂലമാണെന്ന് തെളിഞ്ഞു. അവിട്ടത്തൂരില്‍ തമാസമാക്കിയ ഷിജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42 വയസായിരുന്നു. ശ്വസ തടസത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇയാള്‍ മരിച്ചു. മരണ ശേഷം നടത്തിയ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായിരുന്നു.

