തിരുവനന്തപുരം: ബംഗാളില്‍ യുവ ഡോക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ചും, രാജ്യവ്യാപകമായി ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിന് രാജ്യവ്യാപകമായി നടത്തിയ ഡോക്ടര്‍മാരുടെ സമരം പൂര്‍ണ്ണം.
തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ആരംഭിച്ച പ്രതിക്ഷേധ സമരത്തില്‍ ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമടക്കം ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഐ.എം. എ നേതൃത്വം നല്കിയ സമരത്തില്‍ സംസ്ഥാനത്ത് മറ്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.റ്റി.എ, കെ.ജി.ഐ.എം.ഒ.എ, കെ.ജി.എസ്. ഡി.എ, കൂടാതെ എല്ലാ സ്പെഷ്യാലിറ്റി അസോസിയേഷനുകളും പങ്കെടുത്തു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് സംസ്ഥാനത്തെ മുഴുവന്‍ ദന്തല്‍ ക്ലിനിക്കുകളും അച്ചിട്ടാണ് സമരത്തിന് പിന്തുണ നല്‍കിയത്.
സമരത്തെ തുടര്‍ന്ന് തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിക്ഷേധ ധര്‍ണ്ണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ സുഗതന് ഉദ്ഘാനം ചെയ്തു. രാജ്യത്തെ ഡോക്ടര്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരുകളും പൊതുജനങ്ങളും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ എം.ഇ സുഗതന് പറഞ്ഞു. ജീവന് രക്ഷിക്കുന്നവരുടെ ജീവന് എടുക്കാനുള്ളവരുടെ കാടത്തം സമൂഹം തിരിച്ചറിഞ്ഞ് ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഡോ സുഗതന് പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ സര്‍ക്കാരുകള്‍ വേഗത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ധര്‍ണ്ണക്ക് അധ്യക്ഷത വഹിച്ച ഐ.എം. എ സംസ്ഥാന സെക്രട്ടറി ഡോ സുള്‍ഫി നുഹു പറഞ്ഞു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുമ്പോള്‍ രോഗികള്‍ക്ക് കൂടിയാണ് സംരക്ഷണം ലഭിക്കുന്നത്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ ഈ നിയമം നടപ്പാക്കണമെന്നും ഡോ.സുള്‍ഫി ആവശ്യപ്പെട്ടു.
ധര്‍ണ്ണയില്‍ കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. വിജയ കൃഷ്ണന്, ‘ ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ.അനുപമ, ഐ.എം.എ സ്റ്റുഡന്‍സ് നെറ്റ്വര്‍ക്ക് ദേശീയ ചെയര്മാന് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ‘ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. അഭിലാഷ് ജി.എസ്, ഡോ. സുര്‍ജിത്ത് രവി, ഡോ. അലക്സ്, ഡോ. കെ. ജയ കുമാര്‍, ഡോ.ടി സുധീഷ് കുമാര്‍, ഡോ.എ.രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.