കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയാനായി അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് കൊറോണ വൈറസിനെ തുരത്താന്‍ സഹായിക്കില്ലെന്ന് who വ്യക്തമാക്കുന്നു. പൊതു സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണ വൈറസിനെ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല, അണുനാശിനിയിലെ രാസവസ്തുക്കള്‍ കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നീ ഭാഗങ്ങളില്‍ രോഗങ്ങളുണ്ടാക്കാന്‍ കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

