മൂവാറ്റുപുഴ: വയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂവാറ്റുപുഴ നഗരസഭ പരിധിയിലെ വയോജനങ്ങള്‍ക്ക് 20 മുതല്‍ 25 വരെയുള്ള തിയതികളില്‍ രണ്ടാം ഘട്ട മരുന്ന് വിതരണം നടത്തുമെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം എ സഹീര്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ വയോമിത്രം പദ്ധതിയുടെ 20 ക്യാമ്പ് സെന്ററുകള്‍ വഴി 1300 വയോജനങ്ങള്‍ക്കാണ് മരുന്ന് നല്‍കിവരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മരുന്ന് വിതരണം മുടക്കം കൂടാതെ നടന്നു വരുന്നു. അതാത് പ്രദേശത്തെ നിര്‍ദ്ദേശിക്കപ്പെട്ട ആശാവര്‍ക്കര്‍മാര്‍ അല്ലെങ്കില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ വയോജനങ്ങളുടെ ഒ. പി ബുക്ക് സ്വീകരിച്ചശേഷം മരുന്നുകള്‍ കവറുകളില്‍ ആക്കി വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072380117 ബന്ധപ്പെടുക

