മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനി ല്‍ പ്രവേശിച്ചു. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയുമായ സ്നേഹാ ശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗാംഗുലി ക്വാറന്റൈനില്‍ പോയത്. ബുധനാഴ്ചയാണ് സ്നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോ ര്‍ട്ട് വന്നത്. ദിവസങ്ങള്‍ക്കു മുമ്പ് സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപി താക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഐസൊലേഷനി ലായിരുന്നു. ഇതിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് സ്നേഹാശിഷ് മാറിയിരുന്നു.