ഇടുക്കിയില്‍ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ശാന്തന്‍പാറ
യിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പേത്തൊട്ടി സ്വദേശി പാണ്ഡ്യൻ (72 ) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും ജൂൺ 28 നാണ് ഇയാൾ നാട്ടിലെത്തിയത്. കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.

