ഭോപ്പാല്‍: ബ്ലാക്ക് ഫംഗസിനും, വൈറ്റ് ഫംഗസിനും, യെല്ലോ ഫംഗസിനും പിന്നാലെ രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് മുക്തി നേടിയ മുപ്പത്തിനാലുകാരനാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. യുവാവിനെ ചികിത്സയ്ക്കായി മുംബയിലെ ആശുപതിയിലേക്ക് മാറ്റി.
ഗ്രീന്‍ ഫംഗസ് ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍, പഠനങ്ങള്‍ ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വ തരം അണുബാധയാണ് ആസ്പഗുലിസിസ് എന്ന് ആണ് കണ്ടെത്തൽ.
ഇയാള്‍ക്ക് പനിയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു.ബ്ലാക്ക് ഫംഗസ് ബാധിച്ചതാണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഗ്രീന്‍ ഫംഗസാണെന്ന് കണ്ടെത്തിയത്.