ഏത് പ്രായക്കാര്‍ക്കും മാമ്പഴം ഇഷ്ടമാണ്. പ്രകൃതി ദത്തമായ മാമ്പഴം നമ്മുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാത്രമല്ല, മാമ്പഴം വച്ച അനവധി റെസിപ്പികളും ഉണ്ടാക്കാം. മാമ്പഴത്തിന്റെ തൊലിയില്‍ ആന്റിഓക്സിഡന്റുകളായ മാംഗിഫെറിന്, നോറാത്തിരിയോള്, റെസ്വെറട്രോള്‍, ക്വെര്‍സെറ്റിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മാമ്പഴത്തില്‍ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗാവസ്ഥകള് കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.

