ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് പേരെയും ഏഴുപേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 18 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ബേക്കറി ഉടമയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ഭാര്യയും മക്കളും അടുത്ത ബന്ധുക്കളായ മൂന്നു പേരും അയല്‍വാസികളുമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. അതേസമയം, ബേക്കറിയില്‍ എത്തിയവരെ കണ്ടെത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
പാല് ഉള്‍പ്പെടെയുള്ളവ കച്ചവടം ബേക്കറയില്‍ നടത്തിയതിനാല്‍ നിരവധി പേരാണ് ബേക്കറിയില്‍ എത്തിയിരുന്നത്. ബേക്കറിയില്‍ എത്തിയവരില്‍ 200 ലേറെ പേര് ഇതിനോടകം ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്. ബേക്കറി ഉടമയുടെ റൂട്ട് മാപ്പ് അടക്കം തയാറാക്കാനും ശ്രമം തുടങ്ങി. ബേക്കറി ഉടമയുമായുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക മാത്രം 500 കടക്കുമെന്നും വിലയിരുത്തുന്നു.


