കാക്കനാട്: ലോക്ക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്ന ജില്ലയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്കുന്ന സൗജന്യ സേവനം മെയ് 31 വരെ നീട്ടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബ് എന്നിവര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ സൗകര്യം തുടര്‍ന്നും ലഭിക്കുന്നതാണ്. ആവശ്യമായ നിര്‍ദ്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗും) നല്കിയിട്ടുള്ളതായി അറിയിച്ചു.സൗജന്യ ഡയാലിസിസിന് ഇതുവരെ ജില്ലാ പഞ്ചായത്ത്40 ലക്ഷം രുപ ചിലവഴിച്ചിട്ടുണ്ട്.

