കൊച്ചി: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കേരളത്തില്‍ വന്‍ വര്‍ദ്ധനവ്. ഉചിതമായ ചികിത്സ ലഭിക്കുന്നതിന് അമിതമായ ചെലവുകള്‍ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കി ആളുകള്‍ കൂടുതലായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കാന്‍ തുടങ്ങിയതെന്ന് പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്സ് ബൂപ്പ (Max Bupa) നടത്തിയ സര്‍വ്വേ പറയുന്നു.
മാക്സ് ബൂപ്പ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പഠനം നടത്തിയത്.
കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് പൊതുജനങ്ങളുടെ ഇടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ അവബോധം ആവശ്യമായി ക്രമേണ മാറുകയും ആളുകള്‍ അതിന്റെ പ്രയോജനം മനസിലാക്കി പോളിസികള്‍ വാങ്ങിക്കുകയും ചെയ്യുന്നുണ്ടെന്ന് മാക്സ് ബൂപ്പ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ റീട്ടെയില്‍ സെയില്‍സ് ഡയറക്ടര്‍ അങ്കൂര്‍ ഖര്‍ബന്ദ പറഞ്ഞു.