കോതമംഗലം: ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലനാട് ഇടുക്കി ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടുക്കിയില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ റിയാസ് ഐ മുഖ്യ അതിഥിയായിരുന്നു. പ്രസിഡന്റായി ഡോക്ടര്‍ മുഹമ്മദ് ഹസ്സന് (എംബിഎംഎം ഹോസ്പിറ്റല്‍ കോതമംഗലം), സെക്രട്ടറിയായി ഡോക്ടര്‍ റെനി (കോതമംഗലം) , ജോയിന്‍ സെക്രട്ടറിയായി ഡോക്ടര്‍ അമാലു (കട്ടപ്പന) , ട്രഷറാര്‍ ആയി ഡോക്ടര്‍ ചിന്നു വിജിത്ത് നങ്ങേലില്‍ എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും വേണ്ടിയുള്ള കാര്യപരിപാടികള്‍ വരും വര്‍ഷങ്ങളില്‍ ഊന്നല്‍ നല്‍കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി ഉള്‍പ്പെടുന്ന മലനാട് ഏരിയയും ഇടുക്കി ജില്ലയും ഇതില്‍ ഉള്‍പ്പെടും.