തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നീട്ടില്ല. ഇനിയും തുടർന്നാൽ നജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുളളയിടത്ത് ഇളവുകള്‍ അനുവദിക്കും 8 മുതല്‍ 30 ഉളളയിടത്ത് നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പാക്കും. 30ന് മുകളില്‍ ടിപിആര്‍ ഉളളയിടങ്ങളില് ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലെ കര്‍ശന നടപടിയാകും ഉണ്ടാകുക. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂർണ്ണമായി തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവുണ്ടെന്നാണ് വിവരങ്ങൾ.


