കുവൈറ്റ്: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈറ്റില്‍ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് ആണ് ഇത് സമ്പാദിച്ച വിവരങ്ങൾ അറിയിച്ചത്. ഡെല്‍റ്റ ബി 1.617 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഇന്ത്യയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്പ്പെടുതിയിട്ടും രാജ്യത്ത് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആശങ്കയിലാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
വിദേശികള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും വൈറസ് കുവൈറ്റിൽ എത്തിയത് എന്നാണ് കരുതുന്നത്. ഇന്ത്യന്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് വിലയിരുത്തലുകൾ. ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനാല്‍ ഏറെ ജാഗ്രതയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.