ഇടുക്കിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം പേരുണ്ടാകുമെന്ന് നിഗമനം. 39 വയസുകാരനായ കരുണാപുരം സ്വദേശിയായ ഇയാള്‍ വണ്ടന്മേട് പുറ്റടിയിലുള്ള മന്ന എന്നു പേരുള്ള സ്വന്തം ബേക്കറിയില്‍ ഇന്നലെ ഉച്ചവരെ ഉണ്ടായിരുന്നു. ഇന്നലെ വരെ ബേക്കറിയില്‍ എത്തിയത് ആരെക്കെയാണെന്നോ ബേക്കറി ഉടമയ്ക്ക് എങ്ങനെ രോഗമുണ്ടായതെന്നോ വ്യക്തമല്ല. ഈ ബേക്കറിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചവരെ നിരീക്ഷണത്തലാക്കേണ്ടി വരും. സെന്റിനല്‍ സര്‍വെയിലന്‍സിന്റെ ഭാഗമായി തിങ്കളാഴ്ച്ചയാണ് ബേക്കറി ഉടമ ഉള്‍പ്പടെ 10 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് അധികൃതര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബേക്കറി ഉടമയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇടക്കി വീണ്ടും ഓറഞ്ച് സോണിലേക്ക് മാറി.
Home Health ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം ആളുകള്‍ ഉണ്ടാകുമെന്ന് നിഗമനം

