മൂവാറ്റുപുഴ : കെ എസ് ആര് ടി സി ഡിപ്പോയിലേക്ക് ഹൃദയാഘാതം പ്രാഥമിക ചികിത്സ ഉപകരണം (AED) സൗജന്യമായി കൈമാറി നിര്‍മ്മല മെഡിക്കല്‍ സെന്റര്‍. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഉപകരണം കൈമാറിയത്. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസ്സി ജോസഫില്‍ നിന്നും കെഎസ്ആര്‍ടിസി ഡിപ്പോ എടിഒ എന്‍.പി രാജേഷ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഉപകരണത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജൂബില്.പി. മാത്യു വിശദീകരിച്ചു. കെ എസ് ആര് ടി സി സൂപ്രണ്ട് ഷെറി പി ഖാദര്‍, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഷോജി, ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ പാട്രിക് എം കല്ലട, ഡിപ്പോയിലെ വിവിധ ജീവനക്കാരും പങ്കെടുത്തു