ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. അമേരി ക്കയില്‍ മാത്രം കോവിഡ് ബാധിതര്‍ 35 ലക്ഷം കവിഞ്ഞു. 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. മരണമടഞ്ഞവരുടെ എണ്ണം 1,38,247 ആയി. 15,49,469 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ബ്രസീലില്‍ ഇന്നലെ മാത്രം 72,000ത്തി ലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 770 പേര് മരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലിലെ ആകെ മരണ സംഖ്യ 72,921ഉം രോഗബാധിതരുടെ എണ്ണം 18, 87, 959ഉം ആയി.

