ലോകത്ത് കൊവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം കവിഞ്ഞു. 1,30,36,610 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 5,71,575 പേര്‍ക്ക് ജീവന് നഷ്ടമായി. 75,82,426 പേര് രോഗമുക്തരായി. അമേരിക്കയില്‍ ഇതുവരെ 34,13,995 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,37,782 ആണ് മരണം. 15,17,084 പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 18,66,176 പേരാണ് കൊവിഡിന്റെ പിടിയിലായത്. 72,151 പേരുടെ ജീവന് പൊലിഞ്ഞു. 12,13,512 പേര് രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 8,79,466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 23,187 പേര് മരിച്ചു. 5,54,429 പേര്‍ക്ക് രോഗം ഭേദമായി. റഷ്യ, പെറു,ചിലി, സ്പെയിന്, മെക്സിക്കോ, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ഇറാന് എന്നിവിടങ്ങളിലും കൊവിഡ് രൂക്ഷമാണ്.

