രാജ്യത്ത് കോവാക്സീന് കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതല്‍ 18 വയസുവരെയുള്ളവരില്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത് ഡിസിജിഐയാണ്. നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും.
സബ്ജക്ട് എക്സ്പര്‍ട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിര്‍ദേശമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം 12- 15 പ്രായക്കാരായ കുട്ടികള്‍ക്കു ഫൈസര്‍ വാക്സീന് നല്കാന് കാനഡയ്ക്കു പിന്നാലെ യുഎസും അനുമതി നല്കി. നാളെ മുതല്‍ നല്‍കിത്തുടങ്ങുമെന്നാണു സൂചന. 16 വയസ്സിനു മുകളിലുള്ളവര്‍ക്കു നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസര്‍ വാക്സീന് നല്‍കിത്തുടങ്ങിയിരുന്നു.12-16 പ്രായക്കാരില്‍ ആദ്യം അനുമതി നല്കിയതു കാനഡയാണ്. മുതിര്‍ന്നവര്‍ക്കുള്ള അതേ ഡോസ് തന്നെയാണു കുട്ടികള്‍ക്കും.


