ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഒരു കോടി രൂപ ചെലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്നും കുടുംബം പറയുന്നു. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.
60 ശതമാനം രോഗശമനം ഉറപ്പ് നല്‍കിയതിനുശേഷമാണ് സുമി ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാല്‍ ചികിത്സ പരാജയപ്പെട്ടു. തുടര്‍ന്ന് രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.


