മൂവാറ്റുപുഴ: കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുര്‍വേദ പ്രമോഷന് സൊസൈറ്റിയും സംയുക്തമായി ആരംഭിക്കുന്ന ‘സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആയുര്‍വേദ തെറാപ്പി’ കോഴ്സിന്റെ പുതിയ ബാച്ച് മൂവാറ്റുപുഴ സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയില്‍ തുടങ്ങുന്നു.
പുരാതന ആയുര്‍വേദ ചികിത്സാരീതികളെയും ആധുനിക നൈപുണ്യവികസനത്തെയും സമന്വയിപ്പിച്ചുകൊണ്ട് രൂപകല്‍പ്പന ചെയ്ത ഒമ്പത് മാസത്തെ സമഗ്ര കോഴ്സാണിത്. കോഴ്സിന്റെ ഭാഗമായി പ്രമുഖ ആയുര്‍വേദ ആശുപത്രികളില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പും ലഭിക്കും. ആയുര്‍വേദ തത്വങ്ങള്‍, രോഗനിര്‍ണയ രീതികള്‍, ചികിത്സാ രീതികള്‍ എന്നിവയില്‍ പരിശീലനം നേടാന്‍ ഈ കോഴ്സ് സഹായിക്കും. വെല്‍നസ് പ്രൊഫഷണലുകള്‍ക്കും തെറാപ്പിസ്റ്റുകള്‍ക്കും പുറമേ, ആരോഗ്യ സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കും കോഴ്സിന് ചേരാം.
പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകളുടെ സ്കില്‍ ലോണ്‍ സ്കീം വഴി പഠനച്ചെലവ് കണ്ടെത്താന്‍ സാധിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 18 മുതല്‍ 30 വയസ്സുവരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15, 2025. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999655 എന്ന നമ്പറില്ബന്ധപ്പെടുക