ആഗോള കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 7,37,814 പേരുടെ ജീവന് വൈറസ് മൂലം പൊലിഞ്ഞു. 13,092,203 പേര് രോഗമുക്തരായി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍. അമേരിക്കയില്‍ 52,47,605 പേരാണ് രോഗബാധിതര്‍. 1,66,111 പേര് ഇവിടെ മരിച്ചു. ബ്രസീലില്‍ 30,57,470 പേര് രോഗബാധിതരായി. 1,01,857 പേര് ഇവിടെ മരിച്ചു. ഇന്ത്യയില്‍ 22,67,153ഉം. റഷ്യയില്‍ 8,92,654ഉം, ദക്ഷിണാഫ്രിക്കയില്‍ 5,63,598 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്ക്.

