അപ്പെൻഡിക്സ് എന്നത് വയറിലെ ടിഷ്യുവിന്റെ ഒരു ചെറിയ സഞ്ചിയാണ്. ഇത് കുടലിന്റെയും വൻകുടലിന്റെയും ഭാഗമാണ്. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അപ്പൻഡിക്സ് ക്യാൻസർ എന്നത് അപ്പെൻഡിക്സ് ഉണ്ടാക്കുന്ന കോശങ്ങളിൽ നിന്ന് വളരുന്ന ഒരു തരം ക്യാൻസറാണ്.
യുവാക്കൾക്കിടയിൽ അപ്പൻഡിക്സ് ക്യാൻസർ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പൻഡിക്സ് ക്യാൻസർ വളരെക്കാലമായി അപൂർവമായ ക്യാൻസറുകളിലൊന്നായി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
പഴയ തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജെൻ എക്സിൽ മൂന്ന് മടങ്ങും മില്ലേനിയലുകളിൽ നാല് മടങ്ങും വർദ്ധനവ് കാണിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അപ്പെൻഡിക്സ് ക്യാൻസറിന്റെ പല ലക്ഷണങ്ങളും അവ്യക്തമാണ്. അവ സാധാരണ ദഹനനാള പ്രശ്നങ്ങളായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. അപ്പൻഡിക്സ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.