ന്യൂഡല്‍ഹി: കോവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം അടുത്തമാസം ലഭിക്കും. 78 ശതമാനം ഫലപ്രാപ്തി നല്‍കുമെന്ന് ഭാരത് ബയോടെക്. മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്നും വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ആയിരിക്കും ആദ്യ പരീക്ഷണ ഫലം കൈമാറുക. ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത് എന്നും ഭാരത് ബയോടെക് പറഞ്ഞു. അതെ സമയം, കോവിഡിനെതിരായി കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നത് കോവിഷീല്ഡാണെന്ന പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ട് ഭാരത് ബയോടെക് തള്ളുകയായിരുന്നു.


