രാജ്യത്ത് കൊവിഡ് രോഗികള്‍ 2,76,583 ആയി. 24 മണിക്കൂറിനിടെ 279 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ മരണം 7,745 ആയി. 1,33,632 ആണ് നിലവിലെ രോഗികളുടെ എണ്ണം. 1,35,206 പേര് രോഗമുക്തരായിട്ടുണ്ട്. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ മാറ്റമില്ല. ഇതുവരെ 90,787 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 2,259 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 120 പേര് മരിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യ 3,289 ആയി ഉയര്‍ന്നു. 42,638 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.


