രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ
ചെന്നൈ : ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്പഴകന്(61) അന്തരിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്പഴകന്. ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാകുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. കൂടാതെ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൃക്കരോഗവും മൂര്ച്ഛിച്ഛതോടെയാണ് മരണം സംഭവിച്ചത്.
ചെപ്പോക്ക്ട്രിപ്ലിക്കന് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജെ അന്പഴകന്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ അടുത്ത അനുയായി ആയിരുന്നു അന്പഴകന്.

