തിരുവനന്തപുരം: നിയമസഭയില്‍ മാസ്ക് ശരിയായ രീതിയില്‍ ധരിക്കാത്തതിന് എ. എൻ ഷംസീറിനെ ശാസിച്ച് സ്പീക്കർ. ഷംസീര്‍ മാസ്ക് തീരെ ഉപേക്ഷിച്ചോ? എന്ന് ആയിരുന്നു സ്പീക്കറുടെ ചോദ്യം. സഭയില്‍ പലരും മാസ്ക് താടിക്കുവച്ചാണ് ഇരിക്കുന്നത്. സഭാ നടപടികള്‍ വെബ്കാസ്റ്റ് ചെയ്യുന്ന പരിപാടിയാണ്. ഇത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സ്പീക്കര്‍ എം.ബി രാജേഷ് താക്കീത് നല്കി.
അംഗങ്ങള്‍ മാസ്ക് വയ്ക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്ന് മുന്‍പും സ്പീക്കര്‍ വിമര്‍ശനം നടത്തിയിരുന്നു. മാസ്ക് ശരിയായ ധരിക്കാത്തതിൻ്റെ പേരില്‍ പോലും ആളുകളില്‍ നിന്ന് പോലീസ് പിഴ ഈടാക്കുന്നത് സര്ക്കാരിനെതിരെവലിയ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ താക്കീത്.