മുവാറ്റുപുഴ : കോവിഡ് പശ്ചാത്തലത്തിൽ രോഗ പ്രതിരോധശക്തി വർധിപ്പിക്കുന്നതിനായുള്ള പേഴയ്ക്കാപ്പിള്ളി കെ എ പി ഹോമിയൊ ക്ലിനിക് നൽകിയ ഹോമിയൊ മരുന്നുകൾ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അഷ്റഫ് ചെളിക്കണ്ടത്തിൽ നിന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രെട്ടറി പി എച്ച് ഇൽയാസ് ഏറ്റ് വാങ്ങി. യൂത്ത് ലീഗ് പ്രസിഡന്റ് നിയാസ് സി എൻ, ജനറൽ സെക്രെട്ടറി ഷിനാജ് ഇലവംകൂടി എന്നിവരുടെ നേത്രത്വത്തിൽ വീടുകളിൽ നേരിട്ടെത്തി വിതരണം നടത്തി. മണ്ഡലം കൗൺസിലംഗം ഇ എം അബ്ദുൽ ഖാദർ, വാർഡ് ജനറൽ സെക്രെട്ടറി അലി ചെളിക്കണ്ടം, പ്രവാസി ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീക്ക് ചിറപ്പാട്ട്, മുഹമ്മദ് ബിൻ അഹമ്മദ്, റാഫി മുവാറ്റുപുഴ, എം എസ് എഫ് സെക്രെട്ടറി റാഷിക് ശിഹാബ്, മുഹമ്മദ് ഷാഫി, മാഹിൻഷാ, ബാസിത്, സാബിർ തുടങ്ങിയവർ നേതൃത്വം നൽകി.