മുവാറ്റുപുഴ : ക്ഷയ രോഗത്തിന് ചികിത്സ ലഭിക്കാതെ അവശ നിലയിൽ ആയ മധ്യവയസ്കനെ ബി ജെ പി മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ക്ഷയ രോഗ വിഭാഗത്തിന്റെ സഹായത്തോടെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ താത്കാലിക ക്ഷയ രോഗ വിഭാഗത്തിലേക്ക് മാറ്റി.
മുവാറ്റുപുഴ യിൽ പെയിന്റിംഗ് തൊഴിലാളി ആയിരുന്ന കെ കെ ശ്രീകുമാർ (58) നെ യാണ് ഇന്നലെ രാവിലെ വെള്ളൂർകുന്നം ക്ഷേത്രത്തിനു മുന്പിലെ റോഡിൽ അവശ നിലയിൽ കണ്ടത്. വിവരം അറിഞ്ഞു ബി ജെ പി മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേഷ് പുളിക്കൻ സ്ഥലത്തു എത്തുകയും ഇയാളെ ജനറൽ ആശുപത്രിയിൽ കൊണ്ട് പോവുകയുമായിരുന്നു. ക്ഷയ രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നു ഇയാൾ വെളിപ്പെടുത്തിയതോടെ ക്ഷയ രോഗ വിഭാഗത്തിലേക്ക് മാറ്റി.
തുടർ ചികിത്സ ക്ക് സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രി സൂപ്രണ്ട് Dr ആശ വിജയനും ട്രീറ്റ്മെന്റ് ഓർഗനൈസർ സതീഷ് എന്നിവർ ചേർന്ന് ഇയാളെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ താത്കാലിക ക്ഷയ രോഗ വാർഡിലേക്ക് ആംബുലൻസിൽ എത്തിച്ചു.
രണ്ടു മാസം മുൻപ് മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. തുടർന്നു കോവിഡ് ലോക്ക് ഡൌൺ പ്രഖാപിച്ചതോടെ ചികിത്സ മുടങ്ങുകയും ചെയ്തു.
കരിമുകൾ പള്ളിമുകൾ കോളനി നിവാസി ആയിരുന്ന ശ്രീകുമാറിന് ബന്ധുക്കളോ കുടുംബമോ ഇല്ല. ഓടക്കുഴൽ കലാകാരൻ കൂടി ആയ ഇയാൾക്ക് വീടോ മേൽ വിലാസമോ ഇല്ല അതുകൊണ്ട് തന്നെ ക്ഷയ രോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാർ സഹായങ്ങൾ ലഭിച്ചിരുന്നില്ല. ചികിത്സ ഭേദമാകുന്ന മുറക്ക് ശ്രീകുമാറിന് താമസ സൗകര്യവും മറ്റു സഹായങ്ങളും ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന് സമിതി പ്രസിഡന്റ് രമേഷ് പുളിക്കൻ പറഞ്ഞു.


