മൂവാറ്റുപുഴ: ലോക ക്യാന്‍സര്‍ ദിനത്തില്‍ നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷ്യ ക്വിറ്റും ധനസഹായവും നല്കി മൂവാറ്റുപുഴ നൗജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. നിര്‍ദ്ധനര്‍ക്കും നിത്യരോഗികള്‍ക്കും ആശ്വാസമായി മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലുമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച നൗജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായവും ഭക്ഷ്യ ധാന്യ കിറ്റും വിതരണം ചെയ്തു.
ട്രസ്റ്റ് ചെയര്മാന് അഡ്വ.ടി.എസ്.റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം.എ.സഹീര്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ രാജി ദിലീപ്, പി.പി.നിഷ, ട്രസ്റ്റ് മുഖ്യ.രക്ഷാധികാരി തോമസ് അഗസ്റ്റിയന് എന്നിവര്‍ സംമ്പന്ധിച്ചു. കലാസാംസ്കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തുള്ളവരുടെ പ്രത്സാഹനവും ക്യാന്‍സര്‍ അടക്കമുള്ള നിത്യരോഗികള്‍ക്ക് മരുന്നും സഹായവും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയര്മാന് അഡ്വ.ടി.എസ്.റഷീദും, സെക്രട്ടറി എം.എ.സഹീറും പറഞ്ഞു.


