അനധികൃതമായി കോ വിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് കളക്ടര്‍ പൂട്ടി. ഇടപ്പള്ളിയിലെ കൊച്ചിന് ഹെല്‍ത് കെയര്‍ ഡയഗ്നോസ്റ്റിക് സെന്ററാണ് ഇന്ന് രാവിലെ പൂട്ടിയത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുത്തു.
പരാതികള്‍ ലഭിച്ചതിനെ തടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവിടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് , ഡ്രഗ്സ് കണ്ട്രോള് വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് നടപടി.


