ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ 7,42,417 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 482 പേര് മരണമടഞ്ഞു. ഇതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 20,642 ആയി. 2,64,944 സജീവ കേസുകളാണ് നിലവിലുള്ളത്. 4,56,831 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ 2,17,121 കൊവിഡ് രോഗികളാണ് ഉള്ളത്. ഇതില്‍ 89,313 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,18,558 പേര് രോഗമുക്തി നേടി. 9,250 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 1,18,594 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 71,116 പേര് രോഗമുക്തി നേടി. 45,842 പേര് ചികിത്സയില്‍ തുടരുകയാണ്. 1,636 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 1,02,831 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 25,449 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 74,217 പേര് രോഗമുക്തി നേടി. 3,165 പേര് മരണമടഞ്ഞു.

