പോത്താനിക്കാട്: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോത്താനിക്കാട് പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും മാസ്ക്കുകള്‍ വിതരണം നടത്തി.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കനകമണി കെ ആര് അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ് വിതരണം ഉദ്ഘാടനം നടത്തി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി,മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ കെ സ് തുടങ്ങിയവര്‍ സംബന്ധിച്ചു.