കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കു കയാണ്. സുഹൃത്തിന്റെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

