ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി കടുക്കചുവട് ലിനേഷ് സൗദിയിൽ മരിച്ചു. തിരുവല്ല കല്ലുങ്കൽ പുത്തൻ പറമ്പിൽ കുര്യൻ പി വർഗീസ് ദുബായിൽ മരിച്ചു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,46,628 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 287 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 6,929 ആയി ഉയര്‍ന്നു.


