തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്റ്റേ ചെയ്ത നടപടി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആരോഗ്യ സെക്രട്ടറി ഒപ്പിട്ട ബില്ല് നിയമവകുപ്പിന് കൈമാറി.
എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ ബാലന് പറഞ്ഞു. സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുമായിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ നോക്കിയത്. കോണ്‍ഗ്രസും ബിജെപിയും ബില്ലിന് അനുകൂലമായിരുന്നുവെന്നും എ.കെ.ബാലന് പറഞ്ഞു.