തൊടുപുഴ : ബുധനാഴ്ച നിര്യാതയായ മുട്ടം ശങ്കരപ്പിള്ളി കുന്നുംപുറത്തു അൽഫോൻസാ മാനുവലിന്റെ (മീനു -28 ) കണ്ണുകൾ രണ്ടുപേർക്കു വെളിച്ചമേകും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മീനു മരണമടഞ്ഞത്. നേത്ര ദാനം നടത്തുവാൻ ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിലെ നേത്രവിഭാഗം നേത്രദാനത്തിനുള്ള സൗകര്യം ഒരുക്കി. മീനുവിന്റെ കണ്ണുകൾ രണ്ടുപേർക്കു വെളിച്ചത്തിന്റെ ലോകം തുറക്കും .

