ഇന്ത്യയില്‍ നാലാമത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. കേപ്ടൗണില്‍ നിന്ന് വന്ന മുംബൈ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് ദുബായ് വഴി മുംബൈയിലേക്ക് മടങ്ങിയ യാത്രക്കാരിലാണ് ഒമിക്രോണിന്റെ വേരിയന്റ് കണ്ടെത്തിയത്. ഇദ്ദേഹം, ഡോംബിവാലിയിലെ താമസക്കാരനാണ്.
നേരത്തേ, കര്‍ണാടകത്തിലും ഗുജറാത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.


