ബംഗളുരു: തലപ്പാടി ചെക്പോസ്റ്റ് തുറക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കേരള-കർണാടക അതിർത്തി തുറക്കുന്നത് കർണാടകത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് യെദ്യൂരപ്പ. അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ അയച്ച കത്തിന് മറുപടിയായാണ് കർണാടക മുഖ്യമന്ത്രി പറഞ്ഞത്. അതിർത്തി തുറക്കില്ലെന്ന കർണാടകത്തിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

