തൊടുപുഴ: അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ ഓറല്‍ പതോളജി വിഭാഗത്തില്‍ പുതിയതായി സ്ഥാപിച്ച ഹിസ്റ്റോപതോളജി ലാബ് അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷന് മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എം. മിജാസ് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിനോദ്കുമാര്‍ ആര്.ബി., അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. അമല്‍ ഇ.എ., ഓറല്‍ പതോളജി വിഭാഗം ഒഛഉ ഡോ. ലക്ഷ്മിപ്രിയ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വായിലെ ക്യാന്‍സര്‍ നിര്‍ണ്ണയവും, ബയോപ്സിയും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഓറല്‍ പതോളജി വിഭാഗത്തില്‍ പുതിയതായി ഹിസ്റ്റോപതോളജി ലാബ് സ്ഥാപിച്ചതെന്ന് അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷന് മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എം. മിജാസ് പറഞ്ഞു.

