ലോകത്ത് കൊവിഡ് ബാധിതര്‍ 65 ലക്ഷം കവിഞ്ഞു. ഇതുവരെ 3,86,731 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 31,58,041 പേര് ഇതുവരെ രോഗമുക്തി നേടി. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണം 1.10 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രസീലില്‍ രോഗികളുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. മരണം 32,568 ആയി. പുതുതായി 27,312 പേര്‍ക്ക് രോഗം പിടിപെട്ടു. 1,269 പേര് 24 മണിക്കൂറിനിടെ മരിച്ചു.
റഷ്യയില്‍ കൊവിഡ് ബാധിതര്‍ 4.32 ലക്ഷമായി. മരണം 52,00 കടന്നു. സ്പെയ്നില്‍ 27,128, ബ്രിട്ടണ്-39,728, ഇറ്റലി-33,601 എന്നിങ്ങനെയാണ് ഈ മൂന്ന് രാജ്യങ്ങളുടെ മരണനിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷമായി. ആകെ മരണം ആറായിരമായി.


