കോട്ടയം: കോട്ടയത്തിന്‍റെ മലയോരമേഖലകളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. കാഞ്ഞിരപ്പള്ളി ഉൾപ്പെടെ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ  രണ്ട് വാർ‍ഡുകളിലാണ് ആദ്യം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ മൂന്ന് വിദ്യർത്ഥികൾക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി വരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. മഴക്കാലമാകുന്നതോടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം കണ്ടെത്തിയ പ്രദേശങ്ങളിലെ വെള്ളത്തിൽ സൂപ്പ‍ർക്ലോറിനേഷൻ തുടങ്ങി കുടിവെള്ളത്തിന്റ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.

ഡെങ്കിപ്പനി പടരുന്ന പ്രദേശങ്ങളിലെ 55 വീടുകളിൽ വെക്ടർ കൺട്രോൾ യുണിറ്റിന്റ നേതൃത്വത്തിൽ സർവ്വേ നടത്തി. ഇവിടെ കൂത്താടികളുടെ സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തി. മേഖലയിലെ പനി ബാധിതരെ നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.