ഇന്ത്യ കൊവിഡ് വാക്സിന് വികസിപ്പിച്ചു. ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന് നിര്‍മിക്കുന്ന തിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിന് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ആഗസ്റ്റ് 15 ഓടെ വാക്സിന് ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ വ്യക്തമാക്കുന്നു. വാക്സിന് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരു ത്തുന്നുണ്ടെന്നും വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തി ലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ക്ക് ബല്‍റാം ഭാര്‍ഗവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ ഏഴിന് വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
Home Health ഇന്ത്യ കൊവിഡ് വാക്സിന് വികസിപ്പിച്ചു; പ്രധാനമന്ത്രി ആഗസ്റ്റ് 15ന് വാക്സിന് പ്രഖ്യാപനം നടത്തും

