പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിന് രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികള്‍ക്ക് നല്‍കുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.
2007ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. ജനുവരി ഒന്നു മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. ആറുലക്ഷത്തിലേറെ കൗമാരക്കാര്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനേഷനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. കൗമാരക്കാരുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡും മുതിര്‍ന്നവരുടേതിന് നീല ബോര്‍ഡുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ഈ മാസം 10 വരെ ഊര്‍ജിത വാക്സിനേഷന് യജ്ഞത്തില്‍ കേരളം. ജില്ലാ താലൂക്ക് ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷന് നല്‍കും. കേരളത്തില്‍ വാക്സിനേഷനായി പ്രത്യക കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കും.
രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കൗമാരക്കാര്‍ക്ക് കുത്തിവയ്പ് സൗകര്യം ഒരുക്കുന്നത്. വാക്സിനേഷനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 6.79 ലക്ഷം കുട്ടികളാണ്. ഈ മാസം 10 മുതല്‍ സംസ്ഥാനത്ത് മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് നല്കിത്തുടങ്ങും. വാക്സിനേഷന് ആയുള്ള എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് വാക്സിനേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


