ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റിനീല്‍ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റീനില്‍ പ്രവേശിച്ച കാര്യം അറിയിച്ചത്. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വരും ദിവസങ്ങളില്‍ താന്‍ ക്വാറന്റീനിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്.
നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള് കൊവിഡ് 19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.


