ലക്നൗ: കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ കാബിനറ്റ് മന്ത്രി മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. ജൂലൈ 18 ആണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

