അബുദാബി: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. കഴിഞ്ഞ മാസം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈ 21 വരെ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനകം ടിക്കറ്റ് എടുത്തവര്‍ക്ക് സൗജന്യമായി മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് ജൂലൈ 21വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡിആര്‍ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയാണ് വിലക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 21 വരെ വിലക്കുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതെ സമയം, കാര്‍ഗോ, ബിസിനസ്, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.