ആലുവ : ആലുവ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കാരോത്തുകുഴി ജങ്ഷനിലെ ഫ്ളോറ കരീശ്മ റെസിഡന്‍സി, ആലുവ സബ് ജയില്‍ റോഡിലെ ബേയ്റൂട്ട് ഇല കഫേ, സബ് ജയില്‍ റോഡിലെ കവിത എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.
ഫ്ളോറ കരീശ്മ റെസിഡന്സിയില്നിന്ന് പഴകിയ മുട്ട, മട്ടന്‍, ബീഫ്, ചിക്കന്‍, മുളകുചാറ് എന്നിവ പിടികൂടി. ബേയ്റൂട്ട് ഇലയില്‍നിന്ന് പഴകിയ ചോറ്, സാമ്പാര്‍, എണ്ണ, ചപ്പാത്തി, പൊറോട്ട, മീന്‍കറി എന്നിവ പിടിച്ചു.
ഭക്ഷണം മോശമായാല്‍ ചിത്രം സഹിതം പരാതി നല്‍കാം; സൗകര്യം ഒരുക്കുന്നതിനായി ഗ്രീവന്‍സ് പോര്‍ട്ടലുമായി സര്‍ക്കാര്‍, രഹസ്യ പരാതി നല്‍കാനും സംവിധാനം⇓⇓⇓
ഹോട്ടല്‍ കവിതയില്‍നിന്ന് പഴകിയ മീന്‍കറി, ചിക്കന്‍ കറി, ബീഫ് കറി, ഗ്രീന്‍പീസ്, ചട്നി, ചോറ്, മസാല, സാമ്പാര്‍ എന്നിവയും കണ്ടെത്തി. പത്ത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ അഞ്ച് സ്ഥാപനങ്ങളില്‍നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റിടങ്ങളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി. പരിശോധനയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.വി. പ്രേം നവാസ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. ഷിയാസുദ്ദീന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. അഖില്‍ ജിഷ്ണു, വി.എസ്. ഷിദു എന്നിവര്‍ പങ്കെടുത്തു.


