കൊച്ചി :അയ്യപ്പഭക്തര്‍ക്ക് നല്കിയ മസാല ദോശയില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഹോട്ടല്‍ അടപ്പിച്ചു. ശബരിമലയിലേക്കുള്ള യാത്രാമധ്യേ കണ്ണൂരില്‍ നിന്നുള്ള ഒരു സംഘമാണ് മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ശരവണഭവന് വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറിയത്. സംഘത്തിലൊരാള്‍ പൂരി മസാല ഓര്‍ഡര്‍ ചെയ്തു. മസാലയിലാണ് ഒച്ചിനെ കണ്ടത്. ഒച്ചിനെ കണ്ടതോടെ ഹോട്ടല്‍ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉടന്‍ തന്നെ സ്ഥലത്തെത്തി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.
Home LOCALErnakulam അയ്യപ്പഭക്തര്‍ക്ക് നല്കിയ മസാല ദോശയില്‍ ഒച്ചിനെ കണ്ടെത്തി, പോലീസ് ഹോട്ടല്‍ അടപ്പിച്ചു
അയ്യപ്പഭക്തര്‍ക്ക് നല്കിയ മസാല ദോശയില്‍ ഒച്ചിനെ കണ്ടെത്തി, പോലീസ് ഹോട്ടല്‍ അടപ്പിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

