ആലുവ: ഹോട്ടലില്‍ നിന്നും പഴകിയ ഇറച്ചിയും ഭക്ഷണസാധനങ്ങളും പിടികൂടി. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആലുവയിലെ കസ്വാ കുഴിമന്തി എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തത്.
ഹോട്ടല്‍ പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കസ്വാ കുഴിമന്തിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെയും ഇതേ ഹോട്ടലിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.